ചില രാത്രികളിലങ്ങിനെയാണ്. എത്ര ക്ഷീണമുണ്ടായാലും ഉറങ്ങാന്‍ കഴിയില്ല. അന്നും അങ്ങിനെയുൊരു രാത്രിയായിരുന്നു.
ഞാന്‍ ജനാലകള്‍ തുറന്നിട്ട്, അസ്വസ്ഥനായി കിടന്നു. റോഡിലൂടെ പായുന്ന വാഹനങ്ങളുടേ ഒച്ചക്കും അവയുടെ ഹെഡ്‌ലൈറ്റ് തീര്‍ക്കുന്ന വെള്ളിവെളിച്ചം വെന്റിലേറ്ററില്‍ കൂടെ എന്റെ മുറിയുടെ മുകളഭാഗത്തായി നീങ്ങുന്നതിന്റെ കൂടെ, പണ്ടെങ്ങോ വസൂരി വന്ന് മരിച്ച അടുത്തവീട്ടിലെ സാവിത്രിചേച്ചിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ?
രാത്രിയുടെ സ്വച്ഛമായ യാമങ്ങളില്‍ സാവിത്രിചേച്ചി മൂളിക്കരയുന്നത് പലരും കേട്ടിട്ടുണ്ടത്രേ. സാവിത്രിചേച്ചി മരിച്ചതല്ല, എന്തിന്റെയോ പേരില്‍ പേടിപ്പിച്ചോ തല്ലിയോ കൊന്നതാണെന്നും, മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നെന്നുമെല്ലാം പലതും പറയുന്നുണ്ട്.
ആ കരച്ചില്‍ കേള്‍ക്കല്ലേയെന്ന് പ്രാര്‍ത്ഥിച്ച് ഞാന്‍ ‘കാതാര്‍ത്തു‘ കിടന്നു. എന്നത്തേയും പോലെ!
വളരെ വളരെ രാത്രിയായിട്ടുണ്ട്. റോഡില്‍ ഒരു കാര്‍ വന്ന് നിന്നതും ഡോര്‍ തുറക്കുന്നതും അടക്കി സംസാരിക്കുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. ദേശീയ പാതയാവുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തുകയും പോവുകയും ചെയ്യും, അതില്‍ പ്രത്യേകത തോന്നേണ്ട കാര്യമൊന്നുമില്ല. ഞാന്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകിടന്നു.
'ഹാവൂ എന്റെ അമ്മേ' എന്ന ഒരു പുരുഷന്റെ ഞെരങ്ങിയുള്ള കരച്ചില്‍ കേട്ടാണ് ഞാന്‍ എണീക്കുന്നത്. ജനലിലൂടെ നോക്കിയപ്പോള്‍, റോഡ് സൈഡില്‍ ഒരു കാര്‍ നിറുത്തിയിരിക്കുന്നു. ഒന്നോ രണ്ടോ പേരെയും കാണുവാന്‍ കഴിഞ്ഞു. ഞാന്‍ വാതില്‍ തുറന്ന് ഗേയ്റ്റിനടുത്തേക്ക് നടന്നു.
ബീഡി വലിച്ചുകൊണ്ട് കാറില്‍ ചാരി നില്‍ക്കുന്ന ആള്‍ കാര്‍ ഡ്രൈവറാണ്.
ഞാന്‍ കാറിനടുത്ത് ചെന്നു. കാറിന്റെ അങ്ങേ വശത്തായി മധ്യവയ്സകയായ ഒരു സ്ത്രീയും രണ്ടുവയസ്സായ ഒരു കുഞ്ഞിനെ തോളത്തെടുത്ത് ചെറുപ്പക്കാരിയായ ഒരു സ്ത്രീയും നില്‍ക്കുന്നു.
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.
ഒരു നേര്യത് മാത്രമുടുത്ത് നാല്‍പത് വയസ്സ് തോന്നിക്കുന്ന ഒരാള്‍ താഴെ മണ്ണില്‍ തളര്‍ന്ന് കിടന്ന് ഞെരങ്ങി 'ആവൂ..എന്റെ അമ്മേ...' എന്ന് കരയുന്നു!
കൂടെ നില്‍ക്കുന്നത്, താഴെക്കിടക്കുന്ന ആളുടെ അമ്മയും ഭാര്യയും കുഞ്ഞുമാണെന്ന് എനിക്ക് മനസ്സിലാവാന്‍ അധികം സമയം വേണ്ടിവന്നില്ല.
അയ്യോ എന്ത് പറ്റി??
എന്ന അപരിചിതനായ എന്റെ ചോദ്യത്തിന്, കരഞ്ഞ് കണ്ണുനീര്‍ വറ്റിയ ആ അമ്മയും മകളും ഒന്നും പറയാതെ അതിദൈന്യമായി എന്നെ നോക്കുക മാത്രം ചെയ്തു.
'എന്തോ വല്യ അസുഖമാണ്. തൃശ്ശൂന്ന് എറണാളത്തേക്ക് കൊണ്ടുപോവാണ്, എവിടെ കൊണ്ടുപോയിട്ടും ഇനി കാര്യല്ല്യ. ഇവിടെയെത്തിയപ്പോള്‍ ആള്‍ക്ക് മണ്ണില്‍ കുറച്ച് നേരം കിടക്കണമെന്ന് ഒരു ആഗ്രഹം പറഞ്ഞിട്ട്, മണ്ണില്‍ കിടത്തിയിരിക്ക്യാണ്'
എന്നെന്നോട് ഡ്രൈവര്‍ പതുക്കെ പറഞ്ഞു.
'മതി' എന്നര്‍ഥത്തില്‍ തലയാട്ടിയത് ഞാനും കണ്ടു, ഞാനും ഡ്രവറും കൂടി ആളെ കാറിന്റെ സീറ്റില്‍ ചാരിയിരുത്തി.
മരുന്നിന്റെ മണം, മരണത്തിന്റെ മണം എനിക്ക് അവിടെയാകെ അനുഭവപ്പെട്ടു.
ബാക്കിയുള്ളവരും കൂടെ വണ്ടിയില്‍ കയറി അങ്ങിനെ കാര്‍ നീങ്ങി പോയി.
ദിവസങ്ങളായി ഉറക്കമെന്തന്നറിയാതെ, മകന്റെ മരണത്തിന് കാവലിരിക്കുന്ന ആ ഭാഗ്യമില്ലാത്ത അമ്മയെ ഓര്‍ത്ത്, നിസ്സഹായനായി മരണത്തിലേക്ക് നടന്നുപോകുന്ന ആ മകനെ ഓര്‍ത്ത്, വൈധവ്യം ഉമ്മറപ്പടിയിലെത്തിയ ആ ഭാര്യയെ ഓര്‍ത്ത്, ഒരച്ഛന്റെ ലാളനകളും സംരക്ഷണവുമില്ലാതെ വളരാന്‍ പോകുന്ന ആ കൊച്ചുബാല്യത്തെയോര്‍ത്ത്, ഞാന്‍ നിശബ്ദമായി കരഞ്ഞുകൊണ്ട് ഉറങ്ങാതെ കിടന്നു. എത്രയെത്ര രാത്രികളില്‍!
Friday, July 6, 2007
Subscribe to:
Post Comments (Atom)

14 comments:
സ്നേഹത്തോടെ വിശാലന്,
വളരെ സാധ്യതകള്‍ ഉള്ള തീം. പക്ഷെ എന്തേ അതു വായനക്കാരന്റെ മനസ്സു തൊടാതെ പോയി....?
വളരെ പെട്ടെന്നു പറഞു തീര്‍ത്തതുകൊണ്ടോ, ത്രെഡു അവതരിപ്പിക്കുന്നതിനു മുന്‍പുള്ള നിലമൊരുക്കുന്നതില്‍ പാളിപ്പോയതുകൊണ്ടോ.............പക്ഷെ വിശാലന്‍ നല്ലൊരു തീം മനസ്സിലിട്ടു നടന്നു എന്നു വ്യക്തം........
ഒരു ത്രെഡ് കിട്ടിയാല്‍ അത് ഉടനെ എഴുതണം എന്നു നിര്‍ബന്ധം വേണ്ട. ആശയം മനസ്സില്‍ കിടന്നു വീര്‍പ്പുമുട്ടട്ടെ.......അതു പുകഞു നീറട്ടെ...........അത് എഴുത്തിനു നിര്‍ബന്ധിക്കുകയും എഴുതാതെ ഉറങാനാവുന്നില്ല എന്നു വരുമ്പൊഴും മാത്രം എഴുതുക................
ഒരു എളിയ സുഹ്രുത്തിന്റെ അഭിപ്രായമായി കണ്ടാല്‍ മതി.........
തല്ലരുത്............അതു താങാനുള്ള കരുത്ത് എറുമ്പിനില്ല...........
ഇങ്ങനേം ഒരു ബ്ലോഗുള്ള കാര്യം അറിഞ്ഞില്ല.
ഈ കഥയെപ്പറ്റി പണ്ടൊരിക്കല്‍ ആരോ കമന്റുകള്‍ക്കിടെ പരാമര്‍ശിച്ചത് നല്ല ഓര്‍മയുണ്ട്. അന്നു തൊട്ട് സംഗതി വായിക്കാന്‍ കിട്ടീര്ന്നെങ്കില്‍ എന്നൊരു ആഗ്രഹമുണ്ടായിരുന്നു. എന്തായാലും സംഗതി കിട്ടിയല്ലൊ.
ഈ ഭാഷയും ശൈലിയും ഉജ്ജ്വലമായി വഴങ്ങുന്നുണ്ടല്ലോ. ഭയങ്കര ടച്ചിംഗ് ആണ്.
നോവുതിന്നും കരളിനേ പാടുവാനാകൂ
നിത്യമധുരമായാര്‍ദ്രമായ്...
എന്നു വായിച്ചതോര്‍മ്മ വന്നു..
ഇങ്ങനേം ഒരു ബ്ലോഗുള്ള കാര്യം അറിഞ്ഞില്ല.until i read mathribhumi weekly.thnk u
can u help me to blog in malayalam
please
നന്നായീട്ടോ..............!!
visalan,there is a calculation behind every movement in this vast univers.HE himself decides everything. we are only puupets in HIS hands.but to know the sufferings of our fellowbeings is great..and weep thinking about the difficulties of our brothers and have a mind to share it...that's devine.
vishala, sentiyum vazhangum alle???
ഞാനൂം ഇടവപ്പാതിയില്‍ മഴനനഞു നില്‍പ്പാണ്.
സ്നേഹത്തോടെ..
ആരോമല്‍.
oh..... anubhavichavarke athu manasilaku.....
ഇതിന്നേ കണ്ടുള്ളൂ...
ഒരു സംഭവത്തിന്റെ വിവരണം ആണെങ്കില്‍ കൂടി ഇത് അവതരിപ്പിച്ച രീതി വളരെ ഇഷ്ടമായി..
മനസ്സില്‍ വളരെ ആഴത്തില്‍ നോവിയ്ക്കുന്നു...
ഇത്തരത്തില്‍ ഇച്ചിരികൂടി വലിയ ഒരെണ്ണം പ്രതീക്ഷിയ്ക്കുന്നു
Hi, sajeev i read this blog recently only, it is so senti,I never expected, some time people will surprise us. this is like that.I came across same effect 2 yrs back after my mother died.
I am ususal reader for kodakarapuranam,
regrads
sunil
ഹൃദയത്തിൽ തൊട്ട കുറിപ്പ്.
Post a Comment