Thursday, October 11, 2007

എത്രനാളായമ്മേ....

അമ്മയല്ലാതൊരു ദൈവമില്ല എനിക്ക്.
അതിലും വലിയൊരു കോവിലുമില്ല.

ഞാന്‍ വരുന്ന കാറും നോക്കി സിറ്റൌട്ടില്‍ നിലക്കണ അമ്മയും, അമ്മേടെ ചോറും കൂട്ടാനും, രാത്രി എന്റെ തലക്കാം ഭാഗത്തിരുന്ന് വെളുക്കുവോളം പറയുന്ന വിശേഷങ്ങളും ഉപദേശങ്ങളുമൊക്കെയായിരുന്നു ലീവിനുപോകുമ്പോള്‍‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്ന കാര്യങ്ങള്‍.


ആനന്ദപുരത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ അമ്മ എന്റെ ഷോറ്ഡറില്‍ മുറുക്കി പിടിക്കുന്ന ആ പിടി എനിക്ക് മറക്കാന്‍ പറ്റുന്നില്ലാ.... ചിതയില്‍ വക്കാനെടുത്തപ്പോള്‍ അമ്മയുടെ മരവിച്ച കഴുത്തിന്റെ ഭാഗത്ത് ഞാന്‍ അവസാനമായി പിടിച്ച ആ പിടിയും!

'പാടം പച്ചച്ച പാവാടയിട്ടപ്പോള്‍...
പാവം നീയെത്ര മേലോട്ട് പോയി'

എങ്ങിനെ....

കഴിഞ്ഞ ഒമ്പത് വര്‍ഷമായി എങ്ങിനെയൊക്കെയോ ഞാന്‍ സഹിക്കുന്നു. അമ്മ വീട്ടിലില്ലെങ്കില്‍ വീട്ടീന്ന് അന്ന് ഭക്ഷണം കഴിക്കാത്ത ഞാനാണ്. അമ്മയോട് മാത്രം പറയാന്‍ പറ്റുന്ന, അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചേക്കാവുന്ന ഒരു കുന്ന് വിശേഷങ്ങള്‍ മനസ്സിലൊതുക്കി..അമ്മയെ ജീവന്റെ ജീവന്റെ ജീവനായി സ്‌നേഹിച്ചിരുന്ന ഭാഗ്യമില്ലാത്ത മറ്റൊരു മകന്‍.

അമ്മയോട് മിണ്ടിയില്ലെങ്കിലും വേണ്ടില്ല... ആ പച്ചക്കരയുള്ള സെറ്റുമുണ്ടും പച്ച ജാക്കറ്റുമിട്ട് അമ്മ അകലെ നടന്ന് പോണത് ഒന്ന് കണ്ടാലെങ്കിലും‍ മതിയായിരുന്നു.

‘എന്നെ എന്തിഷ്ടായിരുന്നെന്നോ അമ്മക്ക്!‘

45 comments:

കുഞ്ഞന്‍ said...

അമ്മയെ സ്നേഹിക്കുന്ന ഞാന്‍, നാട്ടിലൊറ്റക്കാക്കിട്ടു ഇവിടെ സുഖിക്കുന്നു, പാവം ഞാന്‍ വരാന്‍ വേണ്ടി നോക്കിയിരിക്കുന്നു.ഞാന്‍ വേണം അമ്മക്കിഷ്ടമുള്ള അമ്പലങ്ങളില്‍ കൊണ്ടു പോകാന്‍,അമ്മവീട്ടില്‍ പോകാന്‍,ബന്ധുക്കളുടെ വീട്ടില്‍ പോകാന്‍ ബൈക്കിന്റ്റെ പുറകില്‍ എന്ന അള്ളിപ്പിടിച്ചിരിക്കുകയും വീട്ടിലെത്തിയാല്‍ ഇനി മേലാല്‍ നിന്റെ കൂടെ വരില്ലന്നു ശപഥം ചെയ്യുന്ന അമ്മ, പിന്നെ അമ്മക്കിഷ്ടമുണ്ടെങ്കിലും വേണമെന്നു ചോദിച്ചാല്‍ വേണ്ടാന്നു പറയുകചെയ്താലും ബിരിയാണി വാങ്ങിക്കൊടുക്കുമ്പോള്‍ അങ്ങിനെയൊരു ഇഷ്ടക്കേടുകാണിക്കാതെ അമ്മ കഴിക്കുന്നത് നോക്കിയിരിക്കുമ്പോള്‍ കണ്ണില്‍ വെള്ളം നിറയുന്നതും... എല്ലാം ഈ കശ്മലനെ വിശാല്‍ജി ഓര്‍മ്മിപ്പിച്ചു.

lekhavijay said...

ദൈവമെ,എന്റെ അമ്മ വീട്ടിലുണ്ടല്ലൊ.ഞാനൊന്നു ഫോണ്‍ ചെയ്യട്ടെ..

വാത്മീകി said...

കണ്ണൊന്നു നനഞ്ഞുവോ? വിശാലാ, ഒരുപാട് തമാശകള്‍ക്കിടയില്‍ ഇങ്ങനെ ചില കുഞ്ഞു കുഞ്ഞു ദുഖങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. നന്ദി, ഇങ്ങനെയൊരു പോസ്റ്റിന്.

ശ്രീ said...

“സംസാരിച്ചില്ലെങ്കിലും വേണ്ടില്ല... പച്ചക്കരയുള്ള സെറ്റുമുണ്ടും പച്ച ജാക്കറ്റുമിട്ട് അമ്മ അകലെ നടന്ന് പോണതെങ്കിലും ഒന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍...”

വിശാലേട്ടാ... ആ ദു:ഖം ഈ വരികളിലൂടെ വായിച്ചെടുക്കാനാകുന്നുണ്ട്.

മുരളി മേനോന്‍ (Murali Menon) said...

എടോ തന്നെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള പോസ്റ്റിടാന്‍ വേണ്ടി പറഞ്ഞയച്ചീട്ട് ഞാനൊന്നും ശ്രദ്ധിക്കില്യാന്നു കരുതി അവിടെ നിന്ന് ആളുകളെ കരയിപ്പിക്ക്യാ... വിസ കാന്‍സലാക്കി തിരിച്ച് വിളിപ്പിച്ച് കൊടകര പാരലല്‍ കോളേജില്‍ ചേര്‍ക്കും ഞാന്‍ (പിന്നെ ഷഷ്ഠിക്ക് കാവിടി എടുത്ത് കഴുത്തിലു വെച്ചു തരും ഞാന്‍ പറഞ്ഞേക്കാം).

അടുരാന്‍സ്‌..... said...

visaletta,

ente ade avastha....

very touching..
mahesh

Manu said...

വിശാലേട്ടാ :(

സഹയാത്രികന്‍ said...

എന്തിനാ വിശാലേട്ടാ....

ഞാനെന്റെ അമ്മേം അച്ഛ്നേം ചേട്ടനേം എല്ലാം എന്നും കാണും...നെറ്റിലൂടെ...ചാറ്റിങ്ങ്‌ലൂടെ... ഒരു കൊച്ച് ജാലകത്തില്‍ എനിക്ക് പ്രിയപ്പെട്ടവരെല്ലാം... എത്രയോ അകലെ...ആ നിമിഷങ്ങള്‍ കഴിയുമ്പോള്‍ ഞാന്‍ വീണ്ടും തനിച്ചാകുന്നു... ഈ മഹാനഗരത്തില്‍...

:(

മുക്കുവന്‍ said...

“സംസാരിച്ചില്ലെങ്കിലും വേണ്ടില്ല... പച്ചക്കരയുള്ള സെറ്റുമുണ്ടും പച്ച ജാക്കറ്റുമിട്ട് അമ്മ അകലെ നടന്ന് പോണതെങ്കിലും ഒന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍...”

tears on my eyes...

Celia said...
This comment has been removed by the author.
Celia said...

Sajeevetta,
sankadamanu... Amma ennorkkumbol, aa swaram kelkkumbol... varsathil 3 veetyil pokarundenkilum...nastappedunna nimisangalorkkumbol...athum janmadinavum koodi akumbol..
ee kochujeevitham ingine okke avam sundaramayi marunnathu...
athangupottalle manoharamayi...
Ammayude anugrahangalumayi...

അമല്‍ | Amal (വാവക്കാടന്‍) said...

വിശാലേട്ടാ,

ചങ്കില്‍ തട്ടുന്ന എഴുത്ത്...

Joe said...

ethra pravishyam vayichuu ennarinju koodaa...onnum parayunillaa....sankadam kondu vayya mashe

MalluFlix said...

വിശാലേട്ടന്റെ ഏറ്റവും ഹൃദയസ്പര്‍ശിയായ പോസ്റ്റ്...

suraj said...

Visaletta, I've read all ur posts, but I didnt comment for enything even I loved them very much. But for this... I cannot with out comment. Im 26 yrs old, working in Bangalore. I have my mother in my home alwaise thinking of me and praying for me. After reading this comment I just did think a moment, if I dont have my mother; Siva.. I cannot even think of it.
I can understand your feeling visaleta, you made my eyes wet.
It was the most touching among your posts.

Manju said...

വളരെ നല്ല ബ്ലോഗ് .... ജയ കേരളം -ഉം കാണുമല്ലോ? നന്ദി.
http://www.jayakeralam.com

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

കൊടകര പുരാണം വായിച്ചു ചിരിക്കാതിരിക്കാന്‍ കഴിയാറില്ല. ഇപ്പോള്‍ കരയാതിരിക്കാനും.

പാച്ചു said...

ആര്‍ക്കാ മാഷെ, ദുഖങ്ങളും ദുരന്തങ്ങലും ജീവിതത്തിലില്ലാത്തത്,
നെഗറ്റീവ് എനെര്‍ജി അതിന്റെ മേക്സിമത്തില്‍ പ്രസരിപ്പുക്കുന്ന ഒരു പോസ്റ്റ്.
:(

ദ്രൗപദി said...

നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍...

പാവം ഞാന്‍!!! said...

സജീവേട്ടാ...
അറിയാതെ എന്റെ കണ്ണൊന്ന് നനഞ്ഞുവോ???...
ഞാന്‍ വല്ലപ്പോഴും അമ്മ്യോട്‌ വഴക്ക്‌ കൂടുമ്പോള്‍ അമ്മ പറയാറുണ്ട്‌:"കണ്ണുള്ളപ്പോള്‍ അതിന്റെ വെല അറിയില്ലെടാ കുരുത്തംകെട്ടവനെ"-എന്ന്.ആ വാക്കുകളുടെ അര്‍ത്ഥം ഇതു വായിക്കുമ്പഴാണ്‌ മനസ്സിലാവുന്നത്‌.
നന്ദി...ഇങ്ങിനെ ഒരു പോസ്റ്റിന്‌

വെള്ളെഴുത്ത് said...

അമ്മ വീട്ടിലില്ലെങ്കില്‍ വീട്ടീന്ന് അന്ന് ഭക്ഷണം കഴിക്കാത്ത ഞാനാണ്
അതേ. അതാണു ഭയം. അമ്മയില്ല്ലെങ്കില്‍ എന്തു ചെയ്യും.

Babu Kalyanam said...

kannu niranju

lulu said...

onnum parayaanilla....
vayya...................

ithenganeyaa postaakkanulla manakkatti kittiye..........

.........nannayi ellavarem onnu chinthippikkum.

Kichu & Chinnu | കിച്ചു & ചിന്നു said...

നല്ല പോസ്ട് .... really touching

vijayanakavj said...

ചേട്ടാ..ബ്ലൊഗുകളുടെ ലൊകത്തിലു ഞാ‍ന്‍ പുതു സഞ്ജാരി ആണ്, കുടുംബം ഒന്നു കരയ്കെത്തിക്കാനാണു നമ്മള്‍ മിക്കവരും പുറം രാജ്യ്ങളിലു വന്നു ജൊലി ചെയ്യുന്നതു.. പക്ഷെ അപ്പൊള്‍ എന്തൊക്കെ നമുക്കു നഷുടപ്പെടുന്നു.. കൂടുതല്‍ പറ്യാന്‍ വാക്കുകള്‍ കിട്ടുന്നില്ല.. താങ്കളുടെ ഈ പൊസ്റ്റ് ശരിക്കും എന്നെ ഒന്ന് കരയിപ്പിച്ചു..

ലോലഹൃദയന്‍ said...

നന്നായി

sks said...

vallaatha.....vallaathoru.... nombaram.... ente amme....

Paramu said...

മിക്കവാറും എല്ലാ പ്രവാസികളുടേയും നൊമ്പരം !!

ചെലക്കാണ്ട് പോടാ said...

വിശാലേട്ടന്‍റെ ഈ പോസ്റ്റ് കണ്ണുകളെ ഈറനണിയിച്ചു...

റോസ്റ്റ് കപ്പലണ്ടി കഴിച്ചുകൊണ്ട് ബ്ലോഗ് വായിക്കുകയായിരുന്നു.....

എന്‍റെ കണ്ണ് നീറൂന്നേ............

njaan_thanne- vera aara? said...

subhash chandrante oru kathayil evideyo parayum"" priyappettavarude maranathe kurichu chinthikaatha aarum undaavilla"" ennu..

BHEETHIYUDE ORU CHOODODU KOODI NJAANUM ATHIL PANKU CHERUNNU....

Science Uncle - സയന്‍സ് അങ്കിള്‍ said...

കരയിച്ചു.

shiju said...

ഞാന്‍ അമ്മയെ ഫോണ്‍ ചെയ്തു, ഇതു വായിച്ച ഉടന്‍.

rakesh said...

visaletta,
amma doore nakshthrangalkidayil irunnu ningale nokkunundakum, njangale polulla oru padu perkku ningal nalkunna santhoshavum,snehavum avide ninnu aa pavam amma kanunnundakum
adutha janmathil veendum aa ammaye thanne labhikkan prarthikkunnu

snehathode rakesh palachal

മാനസ said...

കണ്ണ് നനയിച്ചു...
ആ അമ്മ ഭാഗ്യവതി അല്ലെ... ഇങ്ങനെ സ്നേഹിക്കുന്ന ഒരു മകന്‍ ഉള്ളപ്പോള്‍ ‍...
അമ്മയുടെ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കുന്നു...

വൃദ്ധസദനങ്ങളിലും,അഗതി മന്ദിരങ്ങളിലും മക്കളാല്‍ ത്യജിക്കപ്പെട്ടു കണ്ണീരുമായി കഴിയുന്ന ഒരുപാട് അമ്മമാരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു...വേദനിക്കുന്നു.
- മാനസ

Father Nyga N Vyga said...

othiri karanju njan..ippozhum adakkanavunilla..really it touched my heart..

ശങ്കരനാരായണന്‍ മലപ്പുറം said...

ഈ ലക്കം മാതൃഭൂമിയുടെ 'ബ്‌ളോഗന' യില്‍ വായിച്ചു. വളരെ ഇഷ്ടമായി!

സുജിത് കയ്യൂര്‍ said...

Valare nannaayirikkunnu.

അനില്‍ഫില്‍ (തോമാ) said...

രണ്ട് വര്‍ഷമായി ഞാന്‍ നാട്ടില്‍ പോയിട്ട്, അടുക്കളയുടെ കട്ടിളപ്പടിലിരുന്ന് അമ്മ വാരിത്തരുന്ന ചോറുണ്ടിട്ട്...

Nidhinprasad said...

very nice...

kaviklri said...

hello, read "ethranalayamm"nd"panavumnanum".panathinte puthiya theory super.

prakash said...

ippo ente amma ennaduthundu... ennittum kannu niranjhu...

സുബിന്‍ said...

അമ്മയെ ഞാനിത് വരെ പിരിഞ്ഞിരുന്നിടില്ല..എന്നാലുമെന്റെ കണ്ണ് നിറഞ്ഞു..

APPU said...

കഴിഞ്ഞ 5 വര്‍ഷമായി എങ്ങിനെയൊക്കെയോ ഞാന്‍ സഹിക്കുന്നു. അമ്മ വീട്ടിലില്ലെങ്കില്‍ വീട്ടീന്ന് അന്ന് ഭക്ഷണം കഴിക്കാത്ത ഞാനാണ്. അമ്മയോട് മാത്രം പറയാന്‍ പറ്റുന്ന, അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചേക്കാവുന്ന ഒരു കുന്ന് വിശേഷങ്ങള്‍ മനസ്സിലൊതുക്കി..അമ്മയെ ജീവന്റെ ജീവന്റെ ജീവനായി സ്‌നേഹിച്ചിരുന്ന ഭാഗ്യമില്ലാത്ത മറ്റൊരു മകന്‍.

ITHU VAYICHU NJAN ORUPADU KARANJU MASHE, ENIKKUMUNDAYIRUNNU SNEHAMAYIYAYA ORAMMA. KODAKARAYILE KADHAKAL VAYICHU INNU ORUPADU CHIRICHU. ITHU VAAYICHAPPOL SARIKKUM SAHIKKANAYILLA. MASHINTE DUKHAM SARIKKUM FEEL CHEYYUNNU EE VARIKALIL.

APPU said...

കഴിഞ്ഞ ഒമ്പത് വര്‍ഷമായി എങ്ങിനെയൊക്കെയോ ഞാന്‍ സഹിക്കുന്നു. അമ്മ വീട്ടിലില്ലെങ്കില്‍ വീട്ടീന്ന് അന്ന് ഭക്ഷണം കഴിക്കാത്ത ഞാനാണ്. അമ്മയോട് മാത്രം പറയാന്‍ പറ്റുന്ന, അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചേക്കാവുന്ന ഒരു കുന്ന് വിശേഷങ്ങള്‍ മനസ്സിലൊതുക്കി.. enikkumundayirunnu ithupole snehamayiyaaya oramma. ee blog enne vallathe karayippichu. mashinte sankadam sarikkum feel cheyyunnundu ee varikalil.

ശ്രീ ... said...

കരഞ്ഞില്ല. പകരം എന്റെ ചിന്തകള്‍ കുറച്ചു നേരത്തേയ്ക്ക് നിലച്ചു.ഒരു ശൂന്യത വന്നു.അച്ഛനെയും അമ്മയെയും ഞാന്‍ സ്നേഹിക്കുന്നുണ്ടോ എന്ന് ഒരു സംശയം വന്നുപോയി! , അതിനുള്ള അവസരം ഉണ്ടെനിക്ക്, എന്നിട്ടും. നന്ദി,ഇടയ്ക്കൊക്കെ എനിക്കിത് നല്ലതാ.